കോടികൾ വിലയുള്ള പോർഷെ കാർ ഓടിച്ച് കയറ്റി രണ്ടുപേരെ കൊലപ്പെടുത്തി ബിൾഡറുടെ പ്രായപൂർത്തിയാകാത്ത മകൻ. പൂനെയിലെ കല്യാണി നഗറിലാണ് അതി ദാരുണമായ സംഭവം. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. അമിത വേഗത്തിൽ പാഞ്ഞ കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അനിസ് അവ്ലിയ അശ്വിനി കോസ്റ്റ എന്നീ ബൈക്ക് യാത്രികരാണ് മരിച്ചത്.
17-കാരനായ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഹോട്ടലിലെ പാർട്ടി കഴിഞ്ഞ് സുഹൃത്തുക്കളുടെ സംഘം ബൈക്കുകളിൽ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. കല്യാണി ജംഗ്ഷനെത്തിയപ്പോൾ പാഞ്ഞെത്തിയ ആഡംബര കാർ ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേർ തത്ക്ഷണം മരിച്ചു.
പിന്നാലെ ഫുട്പാത്തിലെ കൈവരിയിലിടിച്ച് കാർ നിന്നു. ഇതോടെ ഡ്രൈവറെ വലിച്ച് പുറത്തിറക്കി ആൾക്കാർ നന്നായി കൈകാര്യം ചെയ്തു. ഇയാൾ ലഹരിയിലായിരുന്നോ എന്നകാര്യവും പരിശോധിക്കുന്നുണ്ട്. ഐപിസി 279, 304 A, 337,338 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
#WATCH | #Pune: Son of Builder Kills Two With Speeding Porsche In Kalyani Nagar#PuneNews #Maharashtra pic.twitter.com/ox8dpgR4pw
— Free Press Journal (@fpjindia) May 19, 2024
“>