പല വമ്പന്മാരും വരികയും പോവുകയും ചെയ്തു, എന്നാൽ ഈ 17 കാെല്ലവും ഒരു കിരീടം പോലുമില്ലാതെ അയാൾ ആ ടീമിനൊപ്പം അടിയുറച്ചു നിന്നു. അതാണ് വിരാട് എന്ന താരവും ആർ.സി.ബിയുമായുള്ള ബന്ധം. 18-ാം നമ്പറുകാരന് ആ ടീമും ആരാധകരും എന്നും ഹൃദയത്തിലാണ്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും ആരാധകരോടുമുള്ള വിരാട് കോലിയുടെ സ്നേഹം എല്ലാ മത്സരങ്ങളിലും ആരാധകർ കണ്ടിട്ടുണ്ട്. വിജയിക്കാൻ ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ കളിക്കളത്തിൽ ഞങ്ങൾ നൂറ് ശതമാനവും പുറത്തെടുക്കുമെന്നാണ് മത്സരത്തിന് മുമ്പ് വിരാട് കോലി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗ്രൗണ്ടിൽ ആ ടീമൊന്നാകെ നടപ്പാക്കുന്നതാണ് ചെന്നൈക്കെതിരെ കണ്ടത്.
പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതിന് ശേഷമുള്ള വിരാട് കോലിയുടെ വെെകാരിക നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറൽ. നായകൻ ഫാഫ് ഡുപ്ലസിയെ കെട്ടിപിടിച്ചാണ് വിജയാഘോഷത്തിന് വിരാട് തുടക്കം കുറിച്ചത്. കണ്ണുകൾ ഈറനണിയുന്നതും ഗ്യാലറിയിലെ ആരാധകരെ നോക്കി വിജയാഘോഷം മുഴക്കുന്നതും വീഡിയോയിൽ കാണാം. ഗാലറിയിൽ വിരാടിന്റെ ഭാര്യയും നടിയുമായ അനുഷ്കയും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ആർസിബിയുടെ വനിതാ താരങ്ങളും വിജയാഘോഷത്തിൽ പങ്കാളിയായി.
Aaarrr Ceeee Beeee ❤️👏
6️⃣ in a row for Royal Challengers Bengaluru ❤️
They make a thumping entry into the #TATAIPL 2024 Playoffs 👊
Scorecard ▶️ https://t.co/7RQR7B2jpC#RCBvCSK | @RCBTweets pic.twitter.com/otq5KjUMXy
— IndianPremierLeague (@IPL) May 18, 2024
“>Virat Kohli
ഐപിഎല്ലിൽ ആദ്യ എട്ടുമത്സരങ്ങളിൽ ഒന്നുമാത്രം ജയിച്ച ബെംഗളൂരു തുടർച്ചയായ ആറ് മത്സരങ്ങൾ ജയിച്ചാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. 14 പോയിന്റാണ് ആർസിബിക്കുള്ളത്. കൊൽക്കത്ത, രാജസ്ഥാൻ, ഹെെദരാബാദ് എന്നിവരാണ് പ്ലേ ഓഫിന് യോഗ്യത നേടിയമറ്റുതാരങ്ങൾ.















