ലഡാക്ക്: ലഡാക്കിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് (എൻസിഎസ്) ഭൂചലനം റിപ്പോർട്ട് ചെയ്തത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അക്ഷാംശം 35.93 വടക്കും രേഖാംശം 73 .95 കിഴക്കുമായി 10 കിലോമീറ്റർ ആഴത്തിലാണെന്ന് എൻസിഎസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.















