ബെംഗളൂരു: അനധികൃതമായി തോക്ക് കൈവശം വച്ച മലയാളികൾ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേരാണ് മംഗളൂരുവിൽ ലൈസൻസ് ഇല്ലാത്ത തോക്കുമായി പിടിയിലായത്. മുഹമ്മദ് അസ്കർ, അബ്ദുൾ നിസാർ എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരിൽ നിന്നും കാറിൽ വരുന്നതിനിടെയാണ് യുവാക്കൾ അറസ്റ്റിലായത്. ഒരു പിസ്റ്റൾ, ഒരു തിര, രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആയുധവുമായി അതിർത്തി കടന്നെത്തിയതിന് പിന്നാലെ കാരണം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.
അസ്കറിനെതിരെ നേരത്തെയും ക്രിമിനൽ കേസുകളുണ്ടെന്ന് കർണാടക പൊലീസ് വ്യക്തമാക്കുന്നു. ബെംഗളൂരു, മംഗളൂരു, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ഒന്നിലധികം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മഞ്ചേശ്വരത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഞ്ചാവ് കടത്തിയതിന് ബെംഗളൂരുവിൽ കേസെടുത്തിരിക്കുന്നത്. ആകെ എട്ടോളം കേസാണ് ഇയാളുടെ പേരിലുള്ളത്.















