മോഹൻലാലിന് പിറന്നാളാശംസകൾ നേർന്ന് നടി ശോഭന. വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് ശോഭന ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച താരജോഡികളായ മോഹൻലാലും ശോഭനയും ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
1985-ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘അവിടത്തെ പോലെ ഇവിടെയും’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് അനുബന്ധം, രംഗം, അഴിയാത്ത ബന്ധങ്ങൾ, വസന്തസേന, ടി.പി.ബാലഗോപാലൻ.എം.എ, അഭയം തേടി, ഇനിയും കുരുക്ഷേത്രം, കുഞ്ഞാറ്റക്കിളികൾ, പടയണി, എന്റെ എന്റേത് മാത്രം, നാടോടിക്കാറ്റ്, ആര്യൻ, വെള്ളാനകളുടെ നാട്, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിൻ കൊമ്പത്ത്, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടത്.















