ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മനിയുടെയും റയൽ മാഡ്രിഡിന്റെയും മദ്ധ്യനിര താരം ടോണി ക്രൂസ്. യൂറോ കപ്പ് അവസാനിക്കുന്നതോടെ താൻ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിയിച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ തന്റെ കരിയറിലെ അവസാന ക്ലബ്ബ് മത്സരമായിരിക്കുമെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
2014 ജൂലൈ 17, അന്നാണ് റയൽ മാഡ്രിഡിനായി ഞാൻ അരങ്ങേറ്റം കുറിച്ചത്. കളിക്കാരനായും വ്യക്തിയായും എന്റെ ജീവിതം മാറ്റിമറച്ച ദിവസമാണ് അത്. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിൽ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു അത്. 10 വർഷത്തിന് ശേഷം ആ അദ്ധ്യായം അവസാനിക്കാൻ പോകുകയാണെന്ന് ക്രൂസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു . 2007 ൽ ബയേൺ മ്യൂണിക്കിനൊപ്പം ക്ലബ് കരിയർ ആരംഭിച്ച ക്രൂസ് ഏഴ് വർഷത്തിന് ശേഷമാണ് റയലിനൊപ്പം ചേർന്നത്. റയൽ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ടോണി ക്രൂസ്. 463 മത്സരങ്ങളിൽ നിന്നായി 22 കിരീടനേട്ടങ്ങളിലും പങ്കാളിയായി.
യൂറോ കപ്പിന് ശേഷം സജീവ ഫുട്‌ബോളിൽ നിന്ന് ഞാൻ വിരമിക്കുമെന്നാണ് ഈ തീരുമാനം കൊണ്ട് അർത്ഥമാക്കുന്നത്. ഞാൻ എപ്പോഴും പറയാറുള്ളതുപോലെ റയൽമാഡ്രിഡാണ് എന്റെ അവസാനത്തെ ക്ലബ്ബ്. തീരുമാനമെടുക്കാനുള്ള ഉചിതമായ സമയം കണ്ടെത്തിയതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. കരിയറിന്റെ മികച്ച സമയത്ത് ബൂട്ടഴിക്കണമെന്നാണ് എന്റെ ആഗ്രഹം. a por la 15!!! HALA MADRID Y NADA MAS!” ഈ ആഗ്രഹം മാത്രമേ ഇപ്പോൾ തന്റെ ഉള്ളിലുളളൂവെന്നും ക്രൂസ് ഇൻസ്റ്റഗ്രാമിൽ കൂട്ടിച്ചേർത്തു.
View this post on Instagram
“>
View this post on Instagram
ടോണി ക്രൂസിന്റെ വിരമിക്കൽ വാർത്ത റയൽ മാഡ്രിഡും സ്ഥിരീകരിച്ചു. ക്ലബ്ബിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണ് ടോണി ക്രൂസ്. ക്ലബ്ബ് എന്നും അദ്ദേഹത്തിന്റെ വീടായിരിക്കുമെന്നും പ്രസിഡന്റ് സെർജിയോ പെരസ് പ്രസ്താവനയിൽ പറഞ്ഞു. 34 കാരനായ ക്രൂസ്, ജർമ്മനിക്കായി 108 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 2014-ലെ ഫിഫ ലോകകപ്പ് കിരീട നേട്ടത്തിലും പങ്കാളിയായി.