യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് നയിക്കുക. ടൂർണമെന്റിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നമതാണ് താരം. പോർച്ചുഗലിനായി ടൂർണമെന്റിൽ ഇതുവരെ 25 മത്സരങ്ങളിൽ നിന്നായി 14 തവണ വലകുലുക്കി. അൽ നസറിനായി സൗദി പ്രോ ലീഗിൽ താരം 45 മത്സരങ്ങളിൽ നിന്നായി 47 ഗോളുകൾ നേടി. 11 അസിസ്റ്റുകൾക്കും വഴിയൊരുക്കി. റൊണാൾഡോയുടെ ആറാം യൂറോ കപ്പാണിത്.
വെറ്ററൻ താരം പെപെയും യൂറോ കപ്പ് ടീമിൽ ഇടംനേടി. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാവും 41-കാരൻ പെപെ. മാഞ്ചസ്റ്റർ സിറ്റിയുടെ റുബൻ നെവസ്, ബെർണാഡോ സിൽവ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ഡിയാഗോ ഡാലോട്ട് എന്നിവരും ടീമിൽ ഇടം കണ്ടെത്തി.
𝗢𝗦 𝗘𝗦𝗖𝗢𝗟𝗛𝗜𝗗𝗢𝗦 para o #EURO2024. 🇵🇹🫡 #PartilhaAPaixão pic.twitter.com/wpi9VMZfj2
— Portugal (@selecaoportugal) May 21, 2024
“>
ജൂൺ 14 മുതൽ ജൂലൈ 14 വരെ ജർമ്മനിയിലാണ് യൂറോ കപ്പ് നടക്കുക. ആറ് ഗ്രൂപ്പുകളായി 24 ടീമുകളാണ് കീരിടത്തിനായി പോരാട്ടത്തിനിറങ്ങുക. തുർക്കി, ചെക്കിയ, ജോർജിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് എഫിലാണ് പോർച്ചുഗൽ.
ടൂർണമെന്റിന് മുമ്പ് പോർച്ചുഗൽ ഫിൻലൻഡിനെതിരെ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും. ജൂൺ 4, ജൂൺ 8, ജൂൺ 11 തീയതികളിലാണ് സൗഹൃദമത്സരം.















