കാശി വിശ്വനാഥന്റെ മണ്ണാണ് വാരണാസി. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ നഗരത്തിന് സമ്പന്നമായ ചരിത്രമുണ്ട്. ഈ നഗരത്തിന്റെ ചരിത്രം പുരാണങ്ങളുമായി ഇഴചേർന്നതാണ്. കാശിയിലെ മരണം മോക്ഷത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം . ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ വിശ്വേശ്വര ദർശനത്തിനായി ധാരാളം ഭക്തർ കാശിയിൽ എത്തുന്നു. എന്നാൽ ഈ നഗരത്തിൽ നിരവധി വിശുദ്ധ ക്ഷേത്രങ്ങളുണ്ട്. യമദൂതൻ പോലും ഭയപ്പെടുന്ന കാലഭൈരവൻ ശിവന്റെ അവതാരമാണ്. കാശിയിൽ 23,000 ക്ഷേത്രങ്ങളുണ്ടെന്നാണ് വിശ്വാസം.

കാശി സന്ദർശിക്കുന്നവർ തീർച്ചയായും അസ്സി ഘട്ട് സന്ദർശിക്കണം. ഗംഗ നദിയുടെ സംഗമസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ആൽമരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ച കൂറ്റൻ ശിവലിംഗവും ഇവിടെ കാണാം . മഹാകവി തുളസീദാസ് ഇവിടെ വച്ചാണ് ഇഹലോകവാസം വെടിഞ്ഞതെന്നാണ് വിശ്വാസം. ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട് . സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും അസ്സി ഘട്ടിൽ നിന്നുള്ള കാഴ്ച ആരെയും ആകർഷിക്കും. ഗംഗാ ആരതി കാണാനും ഇവിടെ അവസരമുണ്ട്.

ഗംഗാനദിയിൽ ബോട്ട് സവാരിയ്‌ക്കും സൗകര്യമുണ്ട് . രാവിലെയും വൈകുന്നേരവും ഇവിടെയുള്ള കാഴ്ച വളരെ മനോഹരമാണ്. . അസ്സി ഘട്ട് കൂടാതെ മുൻഷി ഘട്ട്, മാതാ ആനന്ദമയി ഘട്ട്, സിന്ധ്യ ഘട്ട്, രാജ് ഘട്ട്, ദശാശ്വമേധ ഘട്ട് എന്നിവയും സന്ദർശിക്കാം.
വിന്ദാം വെള്ളച്ചാട്ടം വാരണാസിയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ്. ബ്രിട്ടീഷ് കളക്ടർ വിന്ദാമിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത് .ദൽമാണ്ഡി മാർക്കറ്റ്, ബസാർദിഹ്, തത്തേരി മാർക്കറ്റ്, വിശ്വനാഥ് ഗലി, ഗൊഡൗലിയ, ഗോൾഘർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഷോപ്പിംഗും നടത്താം.
















