ആൽമരത്തിൻ്റെ ചുവട്ടിൽ കൂറ്റൻ ശിവലിംഗം ; യമദൂതൻ പോലും ഭയപ്പെടുന്ന കാലഭൈരവൻ : 23,​000 ക്ഷേത്രങ്ങളുടെ ഭൂമിയായി കാശി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൽമരത്തിന്റെ ചുവട്ടിൽ കൂറ്റൻ ശിവലിംഗം ; യമദൂതൻ പോലും ഭയപ്പെടുന്ന കാലഭൈരവൻ : 23,​000 ക്ഷേത്രങ്ങളുടെ ഭൂമിയായി കാശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 07:37 pm IST
Facebook
Twitter
WhatsAppTelegram

കാശി വിശ്വനാഥന്റെ മണ്ണാണ് വാരണാസി. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ നഗരത്തിന് സമ്പന്നമായ ചരിത്രമുണ്ട്. ഈ നഗരത്തിന്റെ ചരിത്രം പുരാണങ്ങളുമായി ഇഴചേർന്നതാണ്. കാശിയിലെ മരണം മോക്ഷത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം . ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ വിശ്വേശ്വര ദർശനത്തിനായി ധാരാളം ഭക്തർ കാശിയിൽ എത്തുന്നു. എന്നാൽ ഈ നഗരത്തിൽ നിരവധി വിശുദ്ധ ക്ഷേത്രങ്ങളുണ്ട്. യമദൂതൻ പോലും ഭയപ്പെടുന്ന കാലഭൈരവൻ ശിവന്റെ അവതാരമാണ്. കാശിയിൽ 23,​000 ക്ഷേത്രങ്ങളുണ്ടെന്നാണ് വിശ്വാസം.

കാശി സന്ദർശിക്കുന്നവർ തീർച്ചയായും അസ്സി ഘട്ട് സന്ദർശിക്കണം. ഗംഗ നദിയുടെ സംഗമസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ആൽമരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ച കൂറ്റൻ ശിവലിംഗവും ഇവിടെ കാണാം . മഹാകവി തുളസീദാസ് ഇവിടെ വച്ചാണ് ഇഹലോകവാസം വെടിഞ്ഞതെന്നാണ് വിശ്വാസം. ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട് . സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും അസ്സി ഘട്ടിൽ നിന്നുള്ള കാഴ്ച ആരെയും ആകർഷിക്കും. ഗംഗാ ആരതി കാണാനും ഇവിടെ അവസരമുണ്ട്.

ഗംഗാനദിയിൽ ബോട്ട് സവാരിയ്‌ക്കും സൗകര്യമുണ്ട് . രാവിലെയും വൈകുന്നേരവും ഇവിടെയുള്ള കാഴ്ച വളരെ മനോഹരമാണ്. . അസ്സി ഘട്ട് കൂടാതെ മുൻഷി ഘട്ട്, മാതാ ആനന്ദമയി ഘട്ട്, സിന്ധ്യ ഘട്ട്, രാജ് ഘട്ട്, ദശാശ്വമേധ ഘട്ട് എന്നിവയും സന്ദർശിക്കാം.

വിന്ദാം വെള്ളച്ചാട്ടം വാരണാസിയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ്. ബ്രിട്ടീഷ് കളക്ടർ വിന്ദാമിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത് .ദൽമാണ്ഡി മാർക്കറ്റ്, ബസാർദിഹ്, തത്തേരി മാർക്കറ്റ്, വിശ്വനാഥ് ഗലി, ഗൊഡൗലിയ, ഗോൾഘർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഷോപ്പിംഗും നടത്താം.

Tags: travelKashi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies