ബെംഗളൂരു: മഹിളാ കോൺഗ്രസ് മൈസൂർ സിറ്റി ജനറൽ സെക്രട്ടറിയെ കൊലപ്പെടുത്തി ഭർത്താവ്. ശ്രീരാംപുര സ്വദേശി വിദ്യശ്രീ(35)യെയാണ് ഭർത്താവ് നന്ദിഷാണ് കൊലപ്പെടുത്തിയത്. തുരഗനൂരിലെ ഭർതൃവീട്ടിലാണ് തിങ്കളാഴ്ച രാത്രി ക്രൂരമായ കൊലപാതകം നടന്നത്.
ദമ്പതികൾ തമ്മിൽ കുടുംബ കലഹം പതിവായിരുന്നു. തിങ്കളാഴ്ച രാത്രി വിദ്യശ്രീ വീട്ടിൽ താമസിച്ചെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. രക്തം വാർന്നാണ് വിദ്യയുടെ മരണം. ചുറ്റിക പോലെ കട്ടിയുളള വസ്തു കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഭർത്താവിനെ കാണാതായി. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മൃതദേഹം കെ.ആര്. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരുവർക്കും രണ്ടുപെണ്‍കുട്ടികളുണ്ട്. ഒരു കുട്ടിക്ക് ഒമ്പതുമാസമാണ് പ്രായം.