എന്നെ മരണവീട്ടിലൊന്നും കൊണ്ടു പോകാറില്ല; കാരണം, അവിടെ പോയാലും ഞാനും ചേച്ചിയും ചിരിക്കും; അമ്മ ഞങ്ങളെ ഇറക്കി വിട്ടിട്ടുണ്ട്; നിഖില വിമൽ

Published by
Janam Web Desk

വളരെ സീരിയസ് സിറ്റുവേഷനിലൊക്കെ ചിരിക്കുന്ന ഒരാളാണ് താനെന്ന് നടി നിഖില വിമൽ. ഒരു അഭിമുഖത്തിനിടയിലായിരുന്നു നിഖില വിമൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ആരെങ്കിലും എന്നെ സീരിയസായിട്ട് ചീത്ത പറഞ്ഞാലും മരണ വീട്ടിൽ പോയാലും താനും ചേച്ചിയും പരസ്പരം മുഖത്ത് നോക്കി ചിരിക്കുമെന്നും നടി പറഞ്ഞു.

അച്ഛനും അമ്മയും എന്നെയൊന്നും മരണവീട്ടിലൊന്നും കൊണ്ടു പോകാറില്ല. കാരണം, ഞാനും ചേച്ചിയും അവിടെ പോയാലും പരസ്പരം നോക്കി ചിരിക്കും. പല മരണ വീട്ടിൽ നിന്നും അമ്മ ഞങ്ങളെ ഇറക്കി വിട്ടിട്ടുണ്ട്. അതിനർത്ഥം മരിച്ചവരുടെ ബോഡി കാണുമ്പോൾ ചിരി വരുന്നു എന്നല്ല, ആ സാഹചര്യത്തില്‍ ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോൾ ചിരി വരാറുണ്ടെന്നാണ്. മരണപ്പെട്ട ആളുകളെ കുറിച്ച് നമ്മളൊക്കെ കേൾക്കുന്നത്. ഇവരൊക്കെ, മരുമകളെ ഉപദ്രവിച്ചിരുന്നു, അല്ലെങ്കില്‍ ഇങ്ങനെ ചെയ്തിരുന്നു എന്നൊക്കെയായിരിക്കും.

അപ്പോൾ, അവരെ കുറിച്ചൊരു ഇമേജും നമ്മുടെ മനസിൽ ഉണ്ടാകും. പക്ഷെ അവര്‍ മരിച്ചു കഴിഞ്ഞാല്‍ ബോഡി കൊണ്ടു വരുമ്പോള്‍ ഇതേ ആളിനെ അയ്യോ അമ്മേ, എന്തിനാ പോയത്, എന്നെയും കൊണ്ടു പൊക്കൂടെ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ് പെട്ടെന്ന് ചിരിവരുന്നത്.’- നിഖില വിമൽ പറഞ്ഞു.

Share
Leave a Comment