മുടി മുറിച്ച് പുതിയ മേക്കോവർ ലുക്കിലെത്തിയ പ്രിയങ്ക ചോപ്രയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ വൈറലാകുന്നത്. മേക്കോവർ ചിത്രത്തെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞതോടെയാണ് താരത്തിന്റെ പുതിയ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കറുത്ത ഗൗണിൽ നീണ്ട മുടിയുമായാണ് താരം പ്രത്യക്ഷപ്പെട്ടത്.
ലക്ഷ്വറി ബ്രാൻഡായ ബള്‍ഗറിയുടെ 140-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി റോമില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് താരം ബോബ് കട്ട് ലുക്കിലെത്തിയത്. ഈ ചിത്രങ്ങൾ പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ബള്‍ഗറിയുടെ രണ്ടാം ദിവസം നടന്ന പരിപാടിയിലാണ് കറുത്ത ഗൗണിൽ നീണ്ട മുടിയുമായി താരം എത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ രണ്ടാം ദിവസത്തെ ചിത്രം വൈറലായതോടെയാണ് താരം മുടി മുറിച്ചതല്ലെന്നും വെപ്പ് മുടി ആയിരുന്നെന്നും ആരാധകർ തിരിച്ചറിഞ്ഞത്.
View this post on Instagram
ബ്ലാക്ക് ആൻഡ് വൈറ്റ് ഓഫ്ഷോൾഡർ വസ്ത്രം ധരിച്ചാണ് പ്രിയങ്ക തിങ്കളാഴ്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. പരിപാടിയിൽ നടി അണിഞ്ഞ ഡയമണ്ട് നെക്‌ലേസും ആരാധകരുടെ മനം കവർന്നിരുന്നു. പ്രിയങ്കയുടെ ബോബ് കട്ട് ഹെയർസ്റ്റൈലായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.
View this post on Instagram
ഹോളിവുഡി നടി ആന്‍ ഹാതവേ ഉള്‍പ്പടെയുള്ളവരും പങ്കെടുത്ത ചടങ്ങില്‍ വച്ച് ലക്ഷ്വറി ബ്രാന്‍ഡിന്റെ പുതിയ ഹൈ എന്‍ഡ് ജ്വല്ലറി കളക്ഷനും അവതരിപ്പിച്ചിരുന്നു. ബള്‍ഗറിയുടെ പുതിയ കളക്ഷനില്‍ ഉള്‍പ്പെട്ട സര്‍പെന്റി നെക്ലെസാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. രണ്ടാമത്തെ ദിവസം മറ്റൊരു നെക്ലെസായിരുന്നു താരം അണിഞ്ഞിരുന്നത്.