ഗുവാഹത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ച കേസിൽ എട്ടോളം പേർ അറസ്റ്റിൽ . അസമിലെ കരിംഗഞ്ച് ജില്ലയിലെ പഥർകണ്ടി കബരിബന്ദ് ഗ്രാമത്തിലാണ് സംഭവം . വരനും ഖാസിയും ഉൾപ്പെടെയാണ് പിടിയിലായത്.
വരൻ ബിലാൽ ഉദ്ദീൻ, കാസി ഷബ്ബിർ ഉദ്ദീൻ, ദിൽവാർ ഹുസൈൻ, അസബ് ഉദ്ദീൻ, നിസാം ഉദ്ദീൻ, ഷാദ് ഉദ്ദീൻ, അലി ഹുസൈൻ, മഹ്താബുർ റഹ്മാൻ എന്നിവരാണ് പിടിയിലായത് . നിയമപരമായ പ്രത്യാഘാതങ്ങൾ അറിയാമായിരുന്നിട്ടും, കാസിയുടെ സാന്നിധ്യത്തിൽ വിവാഹവുമായി മുന്നോട്ട് പോകാൻ രണ്ട് കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു . ശൈശവ വിവാഹത്തെക്കുറിച്ച് ലോക്കൽ വില്ലേജ് ഡിഫൻസ് പാർട്ടി അംഗങ്ങളാണ് പോലീസിനെ അറിയിച്ചത് . തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി . പെൺകുട്ടിയെ രക്ഷപ്പെടുത്തി ചൈൽഡ് വെൽഫെയർ സൊസൈറ്റിക്ക് കൈമാറി.
ശൈശവ വിവാഹം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കർശനമായ മുന്നറിയിപ്പ് ഉണ്ട് . എന്നാൽ സർക്കാർ നിർദേശങ്ങൾ അവഗണിച്ച് പ്രത്യേക മതസമുദായം ശൈശവ വിവാഹം തുടർന്നു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത് .