ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ മാതാപിതാക്കളെ ഡൽഹി പൊലീസ് ഇന്ന് ചോദ്യം ചെയ്യും.
രാവിലെ 11 മണിയോടെ കെജ്‌രിവാളിന്റെ വസതിയിലായിരിക്കും ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെയും പൊലീസ് വിളിപ്പിച്ചേക്കും.
മെയ് 13 ന് മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് കെജ്‌രിവാളിന്റെ പിഎ ബൈഭാവ് കുമാർ ക്രൂരമായി മർദ്ദിച്ചതായി സ്വാതി മലിവാൾ പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്ക് ആർത്തവമാണെന്ന് പറഞ്ഞിട്ടും ആക്രണം തുടർന്നുവെന്നും പരാതിയിൽ പറയുന്നു.
മലിവാളിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ പൊലീസ് മെയ് 18 ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടന്നതായി ചില എഎപി നേതാക്കളും സ്ഥിരീകരിച്ചിരുന്നു. സിസിടിവിയിസും അതിക്രമം വ്യക്തമായിരുന്നു. എന്നാൽ ഇരയെ അപകീർത്തീപ്പെടുത്തുന്ന തരത്തിലുള്ള പരാമശങ്ങളാണ് എഎപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെ വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു.
കഴിഞ്ഞ ദിവസം കെജ്‌രിവാളിനെ വിമർശിച്ച് സ്വാതി മലിവാൾ രംഗത്ത് വന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതിയെ വീണ്ടും പ്രവേശിച്ചതിലൂടെ ഡൽഹി മുഖ്യമന്ത്രി തെളിവ് നശിപ്പിക്കാനാണ് ശ്രമിച്ചത്, അവർ പറഞ്ഞു.