ചരിത്രം പിറവിയെടുക്കും; ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി റെക്കോർ‌ഡ് വിജയം കൊയ്യും; ജനങ്ങളിൽ വിശ്വാസ്യത വർദ്ധിച്ചു: യുഎസ് രാഷ്ട്രീയ നിരീക്ഷകൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ചരിത്രം പിറവിയെടുക്കും; ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി റെക്കോർ‌ഡ് വിജയം കൊയ്യും; ജനങ്ങളിൽ വിശ്വാസ്യത വർദ്ധിച്ചു: യുഎസ് രാഷ്‌ട്രീയ നിരീക്ഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 11:50 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കൊയ്യുമെന്ന് യുഎസ് രാഷ്‌ട്രീയ നിരീക്ഷകൻ ഇയാൻ ബ്രെമ്മർ. എക്കാലത്തെയും ഉയർന്ന സീറ്റുകൾ സ്വന്തമാക്കിയാകും ബിജെപി വീണ്ടും അധികാരത്തിലേറുകയെന്ന് അദ്ദേഹം പ്രവചിക്കുന്നു.

ബിജെപിക്ക് 295 മുതൽ 315 വരെ സീറ്റുകൾ നേടാനാകുമെന്ന് ബ്രെമ്മർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലെ ​ഗ്രാഫ് ഉയർത്തിയതും സ്ഥിരതയാർന്ന നവീകരണവും ബിജെപിക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ബ്രെമ്മറിന്റെ പരാമർശം.

വരുന്ന വർഷം ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 2028-ഓടെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019-ലെ 303 സീറ്റിനെ ബിജെപി ഇത്തവണ നിഷ്പ്രഭമായി മറികടക്കുമെന്ന് പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോർ പറഞ്ഞതിന് പിന്നാലെയാണ് യുഎസ് നിരീക്ഷകന്റെ പ്രവചനം. പ്രധാനമന്ത്രിക്കും ബിജെപിക്കും രാജ്യത്ത് വൻ സ്വീകാര്യതയാണുള്ളതെന്നും ജനരോഷം ഇല്ലാത്തത് കൊണ്ടുതന്നെ ഇത്തവണ മികച്ച വിജയം കൈ‌വരിക്കുമെന്നും പ്രശാന്ത് പറഞ്ഞതിന് പിന്നാലെ വൻ രോഷമാണ് പ്രതിപക്ഷത്ത് നിന്ന് അണപ്പൊട്ടി ഒഴുകിയത്. ഇതിന് പിന്നാലെയാണ് ബ്രെമ്മറിന്റെ പരാമർശമെന്നത് ശ്രദ്ധേയം.

ലോകത്തിൽ സ്ഥിരതയുള്ള ഒരേയൊരു കാര്യം ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങളാണ് ലോകത്തെ പിടിച്ചുലയ്‌ക്കുന്നത്. പല പ്രതിസന്ധികളും സാധാരണക്കാർക്ക് പോലും വെല്ലുവിളി സൃഷ്ടിക്കുന്നു. ആ​ഗോള വിപണിയിൽ പോലും രാഷ്‌ട്രീയം കുത്തിനിറയ്‌ക്കുകയാണ്.

യുദ്ധങ്ങൾ, അതിർത്തി സംഘർഷങ്ങൾ, യുഎസ്-ചൈന ബന്ധം, അമേരിക്കൻ തെരഞ്ഞെടുപ്പ് തുടങ്ങിയവ ഇതിന് ഉദാഹരണം. ഇത്തരം പ്രതിസന്ധികൾ‌ക്ക് അറുതി വരാൻ പോകുകയാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടയിലും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മാത്രമാണ് പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി 282 സീറ്റുകൾ നേടിയാണ് 2014-ൽ അധികാരത്തിലേറിയത്. 336 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. പിന്നീട് അഞ്ച് വർഷങ്ങൾക്കിപ്പുറം 303 സീറ്റുകളാണ് ബിജെപി നേടിയത്. എൻഡിഎ സഖ്യം 350 സീറ്റുകൾ നേടിയാണ് ഭരണമുറപ്പിച്ചത്. ഇത്തവണ 400 സീറ്റുകൾ നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പടെ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Tags: BJPgeneral election 2024Lok Sabha electionUS expertmassive victory
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies