കോട്ടയം: കടത്തിണ്ണയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മുക്കൂട്ടുതറയിലാണ് സംഭവം. ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്.
സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകളും എഴുതിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം രക്ത തുള്ളികളും കണ്ടെത്തിയതിനാലാണ് ദുരൂഹത സംശയിക്കുന്നത്. സംഭവത്തിൽ എരുമേലി പൊലീസ് അന്വേഷണം ആരംഭിച്ചു.