പ്രഭാസ് ആരാധകരുടെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് താരത്തിന്റെ വിവാഹം. പ്രഭാസ് ഉടൻ വിവാഹിതനാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടയ്‌ക്കിടെ പടരാറുണ്ട്. അനുഷ്ക, കൃതി സനോൻ തുടങ്ങിയ നടിമാരുമായി പ്രഭാസ് പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും ആരാധകർക്കിടയിൽ ചുറ്റിത്തിരിയുന്നു. എന്നാൽ ഇതിലൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ, വിവാഹത്തെപ്പറ്റി വാർത്തകൾ പ്രചരിക്കുന്നതിനിടെ മൗനം വെടിഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് പ്രഭാസ്.
തന്റെ ഏറ്റവും പുതിയ സിനിമയായ കൽക്കി 2898 എഡിയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രഭാസ്. വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴായി താരം മറുപടി നൽകിയത്. താൻ ഉടൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പ്രഭാസിന്റെ മറുപടി. അതിനൊരു കാരണവും താരം പറയുകയുണ്ടായി.
“ഞാൻ ഉടൻ വിവാഹിതനാകുന്നില്ല. കാരണം എന്റെ സ്ത്രീ ആരാധകരുടെ ഹൃദയം വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”. എന്നായിരുന്നു ആരാധകർക്ക് പ്രഭാസ് നൽകിയ മറുപടി. ഹൈദരാബാദിൽ നടന്ന കൽക്കി 2898 എഡി പരിപാടിയിൽ വച്ചാണ് വിവാഹത്തെപ്പറ്റി താരം മനസ് തുറന്നത്.