ആകാംക്ഷയൊരുക്കാൻ അവർ വരുന്നു; ‘തലവൻ’ നാളെ തിയേറ്ററുകളിലേക്ക്

Published by
Janam Web Desk

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തലവൻ. മലയാളികൾ ഏറ്റെടുത്ത ബിജു മേനോൻ- ആസിഫ് അലി കോംബോ വീണ്ടും എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന
ഇൻവേസ്റ്റി​ഗേഷൻ ത്രില്ലർ ചിത്രമാണിത്. നാളെയാണ് തലവൻ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. പ്രേക്ഷകരെ ഏറെ ത്രസിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് നേരത്തെ പുറത്തുവന്ന ട്രെയിലറിൽ നിന്നും വ്യക്തമാണ്.

വ്യത്യസ്ത റാങ്കുകളിൽപ്പെട്ട പൊലീസുകാർക്കിടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. പരസ്പരം ഉണ്ടാകുന്ന വാശിയും വിരോധവും അസൂസയുമൊക്കെ ചിത്രത്തിൽ പ്രതിഫലിക്കുന്നു. ദിലീഷ് പോത്തൻ, കോട്ടയം നസീർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിയ, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിന്റെ ടീസറും ടൈറ്റിൽ സോംഗും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

മലബാറിലെ നാട്ടിൻപുറത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Share
Leave a Comment