രാജസ്ഥാനിലെ ബാമർ ജില്ലയിൽ നിന്ന് നടുക്കുന്നാെരു ക്രൂരകൃത്യത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. NCMIndia Council For Men Affairs ആണ് വീഡിയോ പുറത്തുവിട്ടത്. ഇതിൽ കൈകുഞ്ഞുമായി ഒരു കിടപ്പുമുറിയിലെത്തുന്ന യുവതി കട്ടിലിൽ ഉറങ്ങുകയായിരുന്ന നവജാത ശിശുവിന്റെ വായിൽ തുള്ളി തുള്ളിയായി എന്തോ ഒഴിച്ചു നൽകുന്നുണ്ട്. ഇതിന് പിന്നാലെ ഇവർ മുറിയിൽ നിന്ന് ഓടി പോകുന്നുമുണ്ട്. ഇത് കുടിച്ചതിന് പിന്നാലെ കുഞ്ഞ് പിടയുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
ഭർത്താവിന്റെ ഇളയ സഹോദരന്റെ കുഞ്ഞിനെയാണ് ഇവർ വിഷം നൽകിയതെന്ന് പിന്നീട് വ്യക്തമായി. നേരത്തെയും ഇവർ സമാന രീതിയിൽ ഭർത്താവിന്റെ സഹോദരന്റെ കുട്ടികളെ വിഷം നൽകി കൊന്നുവെന്ന വിവരങ്ങളും ഇതോടെ പുറത്തായി. രണ്ടുപേരെയാണ് ഇവർ സമാന രീതിയിൽ കൊലപ്പെടുത്തിയത്.
ഇപ്പോൾ വിഷം നൽകിയ കുഞ്ഞ് രക്ഷപ്പെട്ടു. മൂന്നു ദിവസം ഐസിയുവിൽ ചികിത്സ ലഭിച്ചതിന് ശേഷമാണ് കുഞ്ഞ് അപകടനില തരണം ചെയ്തത്. ജീതാനി എന്ന യുവതിയാണ് കേരളത്തിൽ കൂടത്തായി മോഡൽ കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നത്.
Wife of Elder Brother allegedly gave poison to the child of younger brother in Bhadres village of Rajasthan’s Barmer district. Two children of the younger brother died in past in similar circumstance and the mother of the child was suspecting the role of her Jethani in the same.… pic.twitter.com/6TezjeqWcg
— NCMIndia Council For Men Affairs (@NCMIndiaa) May 23, 2024