എറണാകുളം; വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണത്തിൽ നഴ്സസ് യൂണിയൻ ഭാരവാഹിക്കെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷായ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി.
ഇക്കാര്യത്തിൽ ഹൈക്കോടതി ഇഡിയുടെ നിലപാട് തേടി. കരുവന്നൂർ കള്ളപ്പണ കേസിലെ പ്രതി എം.കെ കണ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന ജാസ്മിൻ ഷാ മലപ്പുറത്ത് 30 കോടി രൂപയുടെ വസ്തു വകകൾ വാങ്ങി കൂട്ടിയെന്നാണ് ആരോപണം. എം.ആർ അജയൻ എന്നയാൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇഡിയുടെ നിലപാട് തേടിയത്.