സ്മാർട്ട് ഭാരതം! മൊബൈൽഫോൺ രാജ്യത്തിന്റെ നാലാമത്തെ വലിയ കയറ്റുമതി ഉത്പന്നം; അയച്ചത് 1.3 ലക്ഷം കോടി രൂപയുടെ ഫോൺ; 42 % വളർച്ച
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സ്മാർട്ട് ഭാരതം! മൊബൈൽഫോൺ രാജ്യത്തിന്റെ നാലാമത്തെ വലിയ കയറ്റുമതി ഉത്പന്നം; അയച്ചത് 1.3 ലക്ഷം കോടി രൂപയുടെ ഫോൺ; 42 % വളർച്ച

Janam Web Desk by Janam Web Desk
May 24, 2024, 09:55 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഭാരതം. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ നാലാം സ്ഥാനത്തേക്ക് സ്മാർട്ട് ഫോൺ ഉയർന്നു. 2023-24 സമ്പത്തിക വർഷത്തിൽ 1560 കോടി ഡോളറിന്റെ (1.3 ലക്ഷം കോടി രൂപ) മൊബൈൽ ഫോണുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 42 ശതമാനമാണ് വർദ്ധന. 2022 ഏപ്രിൽ മുതലാണ് സ്‌മാർട്ട്‌ഫോണുകളെ പ്രത്യേക വിഭാ​ഗമാക്കി പരി​ഗണിക്കാൻ തുടങ്ങിയത്.

ഭാരതത്തിന്റെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങളാണ്. വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം യുഎസിലേക്കുള്ള കയറ്റുമതി 158 ശതമാനം വർദ്ധിച്ച് 560 കോടി ഡോളറിലെത്തി. യുഎഇ (260 കോടി ഡോളർ) , നെതർലാൻഡ്‌സ് (120 കോടി ഡോളർ), യുകെ ( 110 കോടി ഡോളർ) എന്നിങ്ങനെയാണ് കഴിഞ്ഞ വർഷത്തെ എകദേശ കണക്ക്. ഇന്ത്യൻ സെല്ലുലാർ ആന്റ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം മൊബൈൽ ഉത്പാദനത്തിന്റെ മൂല്യം 4.1 ലക്ഷം കോടിയായി (49.16 ബില്യൺ ഡോളർ) ഉയർന്നു. ആഭ്യന്തര വിപണിയും കയറ്റുമതിയും ചേർന്നുള്ള മൊത്തം കണക്കാണിത്.

നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയാണ് സ്മാർട്ട്ഫോൺ രം​ഗത്തെ നേട്ടത്തിന് കാരണമായത്. നിലവിൽ ലോകത്തെ മൊബൈൽ ഉൽപ്പാദനത്തിൽ ചൈനയ്‌ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മുൻപ് ചൈന കേന്ദ്രീകരിച്ച് പ്രൊഡക്ഷൻ യൂണിറ്റുകളുണ്ടായിരുന്ന ആപ്പിൾ അടക്കമുള്ള കമ്പനികൾ ഇന്ത്യയിലേക്ക് ചുവടുമാറ്റിയതും കുതിച്ച് ചാട്ടത്തിന് വഴിവെച്ചു.ചൈന- യുഎസ് ഭൗമരാഷ്‌ട്രീയ പിരിമുറുക്കങ്ങളാണ് ബഹുരാഷ്‌ട്ര കമ്പനികളെ മാറ്റി ചിന്തിപ്പിച്ചത്.

കയറ്റുമതിയുമായി ആപ്പിളാണ് ഒന്നാം സ്ഥാനത്ത്. ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ ഇന്ത്യ (ഇപ്പോൾ ടാറ്റ ഇലക്‌ട്രോണിക്‌സ്), പെഗാട്രോൺ എന്നിവരാണ് രാജ്യത്തെ ആപ്പിളിന്റെ നിർമാതാക്കൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 33 ശതമാനമാണ് ആപ്പിളിന്റെ വളർച്ച. തൊട്ടുപിന്നിൽ സാംസംഗുമുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്തം ഉൽപ്പാദന മൂല്യത്തിന്റെ ഏകദേശം 30 ശതമാനമാണ് കയറ്റുമതി.

Tags: growthpm modiMOBILE EXPORT
ShareTweetSendShare

More News from this section

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

ലക്ഷ്യമിട്ടത് വിധവകളെ,ഹിന്ദു സ്ത്രീകളെ പരാമർശിക്കുന്നത് ‘പ്രൊജക്ട്’എന്ന കോഡുഭാഷയിൽ;ഒപ്പം വ്യാജ തിരിച്ചറിയൽരേഖകളും ഫേക്ക് സോഷ്യൽമീഡിയ പ്രൊഫൈലുകളും

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

Latest News

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃ​ഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”

വിദ്യാഭ്യാസ മന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ല: വി മുരളീധരൻ

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies