കോട്ടയം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് വർക്ക് ഷോപ്പ് വാനുമായി മടങ്ങി സിപിഎം നേതാവായ കെഎസ്ആർടിസി ഡ്രൈവർ. കോട്ടയം പാലാ ഡിപ്പോയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിൽ പോകാനായി വാഹനം ഇല്ലാത്തതിനാലാണ് ഡ്രൈവർ വാനുമായി പോയത്. പൊൻകുന്നത്ത് നിന്ന് പാലയിലേക്ക് സ്ഥലമാറ്റം കിട്ടി വന്ന നേതാവിന് രാത്രി പോകാൻ വണ്ടിയില്ലാത്തിതിനാൽ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് വർക്ക്ഷോപ്പ് വാനുമായി വീട്ടിൽ പോയത് വൻ ആക്ഷേപങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
നേതാവ് വാനുമായി പോയതിന് പിന്നാലെ പാലയ്‌ക്ക് സമീപം ബസ് കേടായി. ഉപകരണങ്ങളുമായി സംഭവസ്ഥലത്തേക്ക് പോകാൻ മെക്കാനിക്ക് വാൻ അന്വേഷിച്ചപ്പോഴാണ് ഡിപ്പോയിൽ വാൻ ഇല്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. സംഭവം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് അറിയുന്നതെന്ന് ഡിപ്പോ മോധാവി പറഞ്ഞു. സംഭവത്തിൽ പാലാ ഡിപ്പോയിലെ ഉദ്യോഗസ്ഥർക്കെതിരെ കെഎസ്ആർടിസി വിജിലൻസ് സ്വമേധയാ അന്വേഷണം ആരംഭിച്ചതായാണ് വിവരം.