കൊല്ലം: കൈക്കുളങ്ങരയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്ന് വീണ് നാല് പേർക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ ഗ്രേസിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. അപകടത്തിൽ മൂന്നും നാലും വയസുള്ള കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
ഗ്രേസി, ഭർത്താവ് ജോസഫ്, പേരക്കുട്ടികളായ സ്നേഹ, ഡിയോൺ എന്നിവർക്കാണ് പരിക്കേറ്റത്. ഗ്രേസിയുടെ തലയ്ക്കാണ് പരിക്ക്. എല്ലാവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഏഴരയോടെയാണ് അപകടം. കനത്ത മഴയെ തുടർന്ന് ഒടിട്ട വീടിന്റെ മേൽക്കൂര നാല് പേരുടെയും ദേഹത്തേക്ക് പതിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ പുറത്ത് പോയ സമയത്തായിരുന്നു അപകടം.