രാജസ്ഥാനെതിരായ പ്ലേ ഓഫ് മത്സരത്തിൽ ഹൈദരാബാദിന് ഫൈനൽ ബെർത്ത് ഉറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഷഹബാസ് അഹമ്മദ്. എട്ടാം ഓവറിൽ ബൗളിംഗിനായി താരം ക്രീസിലെത്തിയതോടെയാണ് രാജസ്ഥാൻ തകർന്ന് തുടങ്ങിയത്. നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയാണ് ഷഹബാസ് കളിയിലെ താരമായത്. മത്സരശേഷം ഷഹബാസ് പറഞ്ഞ കാര്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
രാജസ്ഥാനെ തോൽപ്പിച്ച് ഫൈനലിന് യോഗ്യത നേടിയത് ആഘോഷിക്കില്ല. കീരിടം നേടിയതിന് ശേഷം ആഘോഷിക്കും. ഇപ്പോൾ വിശ്രമത്തിനുള്ള സമയമാണെന്നാണ് മാൻ ഓച്ച് ദി മാച്ച് പുരസ്‌കാരം നേടിയതിന് ശേഷം ഷഹബാസ് പറഞ്ഞത്.
നായകൻ പാറ്റ് കമ്മിൻസും പരിശീലകൻ ഡാനിയേൽ വെറ്റോറിയും സാഹചര്യത്തിനനുസരിച്ച് തന്നെ ബൗളിംഗിനായി വിളിക്കുമെന്ന് പറഞ്ഞിരുന്നു. വാലറ്റത്താണ് ഞാൻ കളിക്കുന്നത്. ഞങ്ങളുടെ ബാറ്റിംഗ് നിര തകർന്നതോടെയാണ് തനിക്ക് അവസരം ലഭിക്കുന്നത്. ബാറ്റിംഗിന് അവസരം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും മത്സരശേഷം ഷഹബാസ് പറഞ്ഞു. യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ആർ അശ്വിൻ എന്നിവരുടെ വിക്കറ്റാണ് ഷഹബാസ് നേടിയത്.
പ്ലേ ഓഫിന് യോഗ്യത നേടിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷങ്ങൾ മണിക്കൂറുകളോളം നീണ്ടിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.