മലയാളികൾ ക്ഷീണമകറ്റാൻ ഏറ്റവും കുടുതൽ കഴിക്കുന്ന പഴങ്ങളിലൊന്നാണ് തണ്ണി മത്തൻ അല്ലെങ്കിൽ വത്തക്ക. പാനീയമായും കാമ്പായും ഭക്ഷിക്കാവുന്ന ഇവ ദാഹം ശമിപ്പിക്കാനും ഉന്മേഷം നൽകാനും ഏറെ സഹായിക്കുന്നു. തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതുമാണ്. എന്നാൽ ഇവ അമിതമായി കഴിക്കുന്നത് ദോഷകരമാണെന്ന് എത്ര പേർക്ക് അറിയാം.
വത്തക്ക ഫാൻസ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്,
- ലൈസോപീൻ തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ഒന്നാണ്. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്. അമിതമായി തണ്ണിമത്തൻ കഴിക്കുന്നവർക്ക് അവയിൽ അടങ്ങിയിരിക്കുന്ന ലൈസോപീനും സിമ്പിൾ കാർബോഹൈഡ്രേറ്റും പണി തരാറുണ്ട്. ഇത് ദഹനകുറവ്, വയറു കമ്പിക്കൽ, വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
- തണ്ണിമത്തനിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഈ ഫലം കഴിക്കുന്നത് ശ്രദ്ധിക്കണം. ഡോക്ടർമാരുടെ നിർദേശമുണ്ടെങ്കിൽ മാത്രം കഴിക്കുക.
- ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാൽ അമിതമായി തണ്ണിമത്തൻ കഴിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനും കാരണമാകും.