ക്വാളിഫയർ രണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെ രാജസ്ഥാൻ നായകനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. 36 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗവാസ്കറിന്റെ വിമർശനം. 11 പന്തിൽ 10 റൺസെടുത്ത സാംസണെ അഭിഷേക് ശർമ്മയുടെ പന്തിൽ ലോംഗ് ഓണിൽ ക്യാച്ചെടുത്ത് പുറത്താവുകയായിരുന്നു.
‘കിരീടം നേടാനോ ടീമിനെ ജയിപ്പിക്കാനോ കഴിഞ്ഞില്ലെങ്കിൽ 500 റൺസടിച്ച് എന്ത് കാര്യം.ഗ്ലാമർ ഷോട്ട് കളിച്ചാണ് എല്ലാവരും പുറത്താവുന്നത്. ഇപ്പോൾ മനസിലായില്ലേ അവന് എന്തുകാെണ്ടാണ് ഇന്ത്യൻ ടീമിൽ സ്ഥിരമുള്ള കരിയർ ഉണ്ടാകാത്തതെന്ന്. അത് അവന്റെ ഷോട്ട് സെലക്ഷൻ കാരണമാണ്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷൻ നന്നാവുമായിരുന്നെങ്കിൽ ടീം ഇന്ത്യയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചേനെ.
ടി20 ലോകകപ്പിൽ ലഭിച്ച അവസരം അയാൾ നല്ലപോലെ വിനിയോഗിച്ച് ഇന്ത്യൻ ടീമിലെ സ്ഥാനം ഉറപ്പിച്ച് നിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”.—–ഗവാസ്കർ പറഞ്ഞു. ദൈഹരാബാദ് ഉയർത്തിയ 176 വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ സാധിച്ചുള്ളു.