ജീവൻ അപകടത്തിലാണെന്ന് അ​ഗത്തി ദ്വീപിൽ നിന്ന് സന്ദേശം; ഉടൻ പറന്നെത്തി നാവികസേനയുടെ ഡോർണിയർ വിമാനം; 75 കാരി കൊച്ചിയിലെ ആശുപത്രിയിൽ

Published by
Janam Web Desk

കൊച്ചി: നാവികസേനയുടെ ദ്രുത​ഗതിയിലുള്ള ഇടപെടലിൽ ലക്ഷദ്വീപ് നിവാസിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവിതം. ശനിയാഴ്ച പുലർച്ചെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം നാവികസേനയ്‌ക്ക് ലഭിക്കുന്നത്.
അഗത്തി ദ്വീപിൽ നിന്നുള്ള 75 കാരി ​ഗുരുതരാവസ്ഥയിലാണെന്നും മെഡിക്കൽ സഹായം തേടുന്നുവെന്നതായിരുന്നു സന്ദേശത്തിന്റെ ളള്ളടക്കം.

വിവരം ലഭിച്ചതിന് പിന്നാലെ കൊച്ചിയിൽ നങ്കൂരമിട്ടിരുന്ന ഐഎൻഎസ് ​​ഗരുഡയിലെ ഡോർണിയർ വിമാനം അ​ഗത്തിയിലെത്തി, ഗുരുതരാവസ്ഥയിലായ രോ​ഗിയെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിൽ എത്തിക്കുകയായിരുന്നു.

രാവിലെ ഏഴുമണിയോടെ പ്രതികൂലമായ കാലാവസ്ഥയിലായിരുന്നു നാവികസേനയുടെ ഓപ്പറേഷൻ. 11.45ന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൊച്ചിയിൽ നിന്ന് ഏകദേശം 250 നോട്ടിക്കൽ മെയിൽ അകലെയാണ് അഗത്തി ദ്വീപിന്റെ സ്ഥാനം.

 

Share
Leave a Comment