സോഫ്റ്റ് അല്ല, സൂപ്പർ സോഫ്റ്റ്; ഗോതമ്പ് പൊടി കൊണ്ട് കിടിലൻ ഇടിയപ്പം ​

Published by
Janam Web Desk

നല്ല ആവി പറക്കുന്ന ഇടിയപ്പവും കടലക്കറിയും അല്ലെങ്കിൽ ഇടിയപ്പവും മുട്ടക്കറിയും.. മലയാളികളുടെ പ്രാതലിലെ താരമാണ് ഇടിയപ്പം. ഏത് കറിക്കൊപ്പവും ചേരുന്ന വിഭവം.

സാധാരണയായി അരിപ്പൊടി ഉപയോ​ഗിച്ചാണ് ഇടിയപ്പം തയ്യാറാക്കുന്നത്. സോഫ്റ്റായ ഇടിയപ്പം കിട്ടുകയും ചെയ്യും. എന്നാൽ നല്ല സൂപ്പർ സോഫ്റ്റായ ഇടിയപ്പം ഉണ്ടാക്കിയാലോ? അതും ​ഗോതമ്പുപ്പൊടി ഉപയോ​ഗിച്ച്? റെസിപ്പി ഇതാ..

ചേരുവകൾ

  • ഗോതമ്പ് പൊടി – ഒരു കപ്പ്
  • തിളച്ച വെള്ളം – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • നെയ്യ് – 1 ടീസ്പൂൺ
  • തേങ്ങ ചിരകിയത് – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

​ഗോതമ്പ് പൊടി ചെറിയ തീയിൽ വറുത്തെടുക്കുകയോ ആവിയിൽ 10 മിനിറ്റ് വേവിക്കുകയോ ആണ് ആദ്യം ചെയ്യേണ്ടത്. ചൂടാറിയ ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളച്ച വെള്ളം ഒഴിച്ചൊഴിച്ച് കുഴച്ചെടുക്കുക. ഇതിനിടെയിൽ അൽപം നെയ്യ് കൂടി ചേർത്താൽ ഇടിയപ്പം സോഫ്റ്റാകും.

ഈ മാവ് സേവനാഴിയിൽ നിറച്ച് ഇഡ്ഡലി തട്ടിൽ ചുറ്റിച്ചെടുക്കുക. തേങ്ങ ചിരകിയത് കൂടി ചേർത്താൽ രുചിയേറും.

Share
Leave a Comment