തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്. ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും ഇക്കാര്യം സ്ഥിരീകരിച്ചു.
മാലദ്വീപിൽ നിന്ന് 216 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും മാലിദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ കുലുക്കം അനുഭവപ്പെട്ടതായും നിരീക്ഷകർ അറിയിച്ചു.
തീവ്രത കുറവായതിനാൽ സുനാമി സാധ്യത ഗവേഷകർ തള്ളി. നാശനഷ്ടങ്ങൾ പരിശോധിച്ചുവരികയാണെന്ന് മാലദ്വീപ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു