ഉത്സവങ്ങൾ ആഘോഷിച്ചത് സൈനികർക്കൊപ്പം; മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളെ സംരക്ഷിച്ചു; ജനം പ്രധാനമന്ത്രിക്കൊപ്പം: അമിത് ഷാ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്സവങ്ങൾ ആഘോഷിച്ചത് സൈനികർക്കൊപ്പം; മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളെ സംരക്ഷിച്ചു; ജനം പ്രധാനമന്ത്രിക്കൊപ്പം: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 06:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും പരാജയം ഏറ്റുവാങ്ങാനൊരുങ്ങുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് പരാജയപ്പെടുമ്പോൾ സഹോദരങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും പൂർണ ഉത്തരവാദിത്വം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഏറ്റെടുക്കേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. കുശി നഗറിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. ജൂൺ ഒന്നിന് ഏഴാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ എൻഡിഎ സർക്കാർ 400 സീറ്റുകൾ സ്വന്തമാക്കും. കോൺഗ്രസ് പരാജയപ്പെടുമ്പോൾ രാഹുലും സഹോദരിയും ഉത്തരവാദിത്വം മുഴുവൻ ഖാർഗെയ്‌ക്ക് മുകളിൽ ചുമത്തി രക്ഷപ്പെടും. അഴിമതി നടത്തുന്ന നേതാക്കളെ ജനങ്ങൾക്ക് ആവശ്യമില്ല.”- അമിത് ഷാ പറഞ്ഞു.

ദരിദ്ര്യ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന് ദാരിദ്ര്യം എന്താണെന്ന് അറിയാം. ദിവസവും അഭിമുഖീകരിക്കുന്ന ദാരിദ്ര്യ പ്രശ്‌നങ്ങൾ വായിൽ സ്പൂൺ വച്ചാൽ അറിയില്ല. അതിന് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും അത് മോദിക്ക് സാധിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കിഴക്കൻ ഉത്തർപ്രദേശിലെ പ്രശ്‌നങ്ങൾക്ക് രാഹുലും അഖിലേഷ് യാദവും പരിഹാരം കാണുമോയെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ 10 വർഷം പ്രധാനമന്ത്രി രാജ്യം ഭരിച്ചു. എന്നാൽ അഴിമതി രഹിത ഭരണമാണ് അദ്ദേഹം കാഴ്ച വച്ചത്. ജനങ്ങളെ വഞ്ചിച്ച് അവരുടെ സ്വത്തുക്കൾ കവരാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടില്ലെന്നും ഷാ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്ന സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ഓരോ ഉത്സവങ്ങളും ആഘോഷിക്കുന്നത്. അദ്ദേഹം ഭീകരവാദം അവസാനിപ്പിച്ചു, മുത്തലാഖ് അവസാനിപ്പിച്ച് മുസ്ലീം സ്ത്രീകൾക്ക് സുരക്ഷ നൽകി, ശ്രീരാമ ചന്ദ്രനെ തിരികെ അയോദ്ധ്യയിലെത്തിച്ചു, സിഎഎ നടപ്പിലാക്കി. രാജ്യത്തിന്റെ വികസനവും സുരക്ഷയുമാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്‌ക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

Tags: BJPamit sha
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies