അഭിമാനത്തേരിൽ; യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ; അത്യാധുനിക കപ്പൽ, കടലിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കും; കോടികളുടെ കരാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഭിമാനത്തേരിൽ; യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ; അത്യാധുനിക കപ്പൽ, കടലിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കും; കോടികളുടെ കരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 08:51 am IST
FacebookTwitterWhatsAppTelegram

കൊച്ചി: യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ. യുകെ ആസ്ഥാനമായുള്ള നോർത്ത് സ്റ്റാർ ഷിപ്പിം​ഗ്‌ കമ്പനിയിൽ നിന്ന് ഹൈബ്രിഡ് കപ്പൽ നിർമിച്ച് നൽകാനുള്ള കരാറാണ് കൊച്ചിൻ ഷിപ്യാർഡിന് ലഭിച്ചത്. ബാറ്ററിയിലും ഡീസലിലും പ്രവർത്തിക്കുന്ന ഈ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) നിർമിക്കാനുള്ള കരാറിലാണ് ഒപ്പുവച്ചത്.

60 ദശലക്ഷം യൂറോ അതായത്, 541 കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചത്. ‌‌കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക പിന്തുണ കൂടി കണക്കിലെടുത്താൽ മൊത്തം 650 കോടി കടക്കും. കടലിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കാനും അവയുടെ അറ്റകുറ്റപ്പണി നിർവഹിക്കാനും വിന്യസിക്കുന്നതിനായുള്ള കപ്പലാണ് കൊച്ചിയിൽ നിർമിക്കുക.

നോർത്ത് സ്റ്റാർ ഷിപ്പിം​ഗിന് വേണ്ടി സിമെൻസ്​ഗമേസ പ്രവർത്തിക്കുന്ന, സഫോൾക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന സ്കോട്ടിഷ് പവർ‌ റിന്യൂവബിൾസ് ഓഫ്ഷോർ വിൻഡ് ഫാമിലാകും കൊച്ചിയിൽ നിർമിക്കുന്ന കപ്പൽ വിന്യസിക്കുക. കരാറിൽ രണ്ട് കപ്പലുകൾ കൂടി നിർമിക്കാനുള്ള വ്യവസ്ഥയുണ്ട്. അതുകൂടി യാഥാർത്ഥ്യമായാൽ മൊത്തം കരാർ തുക 1,623 കോടി രൂപയുടേതാകും.

നോർത്ത് സ്റ്റാർ കമ്പനിയിൽ നിന്ന് വീണ്ടും കരാറിനായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്ന് കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമായ മധു എസ്. നായർ അഭിപ്രായപ്പെട്ടു. അന്താരാ‌ഷ്‌ട്ര കപ്പൽ നിർമാണ രം​ഗത്തെ മുൻനിര കമ്പനിയായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മാറിയ കൊച്ചി കപ്പൽശാല ഇതിനോടകം തന്നെ അമേരിക്ക, ജർമനി, നെതർലൻഡ്സ്, നോർവേ, ഡെൻമാർക്ക്, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 50-ഓളം ഹൈ-എൻഡ് കപ്പലുകൾ വിതരണം ചെയ്ത് കഴിഞ്ഞു.

വരുമാനത്തിൽ വൻ കുതിപ്പാണ് കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖല കപ്പൽ നിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്യാർഡ് നടത്തുന്നത്. അറ്റാ​ദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 720 ശതമാനമായാണ് കുതിച്ചുയർ‌ന്നത്. രാജ്യത്ത് ഏറ്റവുമധികം വിപണി മൂല്യമുള്ള 170 കമ്പനികളിലൊന്ന് കൊച്ചിൻ ഷിപ്യാർ‌ഡാണ്. തുടർച്ചയായുള്ള വിദേശ ഓർഡറുകളും ഉയർ‌ന്ന പ്രവർത്തനഫലവുമാണ് കപ്പൽശാലയെ പുത്തൻ ഉയരങ്ങളിലെത്തിക്കുന്നത്.

Tags: hybrid SOVcochin shipyardUK’s North Star Shipping
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies