സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര വിപ്ലവകാരിയുടെ 141-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്ജ്വല സ്മരണകളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് വീരസവർക്കറുടേത്. ഹിന്ദുത്വത്തെ ഭാരതീയ ദേശീയതയിൽ നിന്ന് വേറിട്ടു കാണാനാവില്ല എന്ന് അദ്ദേഹത്തിന്റെ നിലപാട് ശരിയെന്ന് ഈ രാജ്യം ആവർത്തിച്ച് തെളിയിച്ചുവെന്നും ധീരദേശാഭിമാനിയുടെ സ്മരണകൾക്ക് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതായും വി. മുരളീധരൻ കുറിച്ചു.
1883 മെയ് 28-നാണ് മഹാരാഷ്‌ട്രയിലെ ഭാഗൂരിൽ ദാമോദർ സവർക്കറുടെയും രാധാഭായിയുടേയും പുത്രനായി വീർ സവർക്കർ എന്ന വിനായക് ദാമോദർ സവർക്കർ ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സവർക്കർ.