ഐപിഎല്ലിൽ നല്ല കാലമായിരുന്നെങ്കിലും അതിന് ശേഷം രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിന് അത്ര നല്ല കാലമല്ല. ലൈവ് സ്ട്രീമിനിടെ സെർച്ച് ഹിസ്റ്ററി പരസ്യമായതോടെയാണ് താരം എയറിൽ കയറേണ്ടി വന്നത്. ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെയുടെയും സാറാ അലി ഖാന്റെയും ഹോട്ട് വീഡിയോ തെരഞ്ഞതടക്കം പരസ്യമായി. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ നിമിഷ നേരംകൊണ്ട് വൈറലായി.
ഓൺലൈൻ ഗെയിമർകൂടിയായ താരം കോപ്പിറൈറ്റില്ലാത്ത ഒരു മ്യൂസിക് ലൈവിൽ ഉൾപ്പെടുത്താനായി തെരയുന്നതിനിടെയാണ് വെട്ടിലായത്. ഗെയിമറായ താരത്തിന്റെ യുട്യൂബ് അക്കൗണ്ട് 65,000 ലേറെ ആൾക്കാർ പിന്തുടരുന്നുണ്ട്. 22-കാരനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാൽ താരത്ത പിന്തുണച്ചും നിരവധിപേരെത്തുന്നുണ്ട്. ഇതാദ്യമല്ല പരാഗിന് നേരെ സൈബർ ആക്രമണം ഉണ്ടാകുന്നത്.
ബാറ്റിംഗിന്റെ പേരിൽ നിരവധി തവണ ഗുവഹാത്തിക്കാരനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അതേസമയം ഈ സീസണിൽ നാലാം സ്ഥാനത്തിറങ്ങി ഏറ്റവും അധികം റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡ് പരാഗ് സ്വന്തമാക്കിയിരുന്നു. പന്ത് 2018 ൽ നേടിയ 547 റൺസിന്റെ റെക്കോർഡ് ആണ് പരാഗ് മറികടന്നത്. 13 ഇന്നിംഗ്സിൽ നിന്ന് 567 റൺസാണ് നേടിയത്.