തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മാർച്ച് ഒന്ന് മുതൽ 26 വരെയാണ് പരീക്ഷ നടന്നത്. https://keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ ഫലം അറിയാം.
4,14, 159 വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെയാണ് മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചത്.
മെയ് ഒമ്പതിനാണ് പ്ലസ് ടൂ പരീക്ഷാഫലം പ്രഖ്യാപിച്ചത്. 78.69 ആയിരുന്നു ഈ വർഷത്തെ വിജയശതമാനം. 2,94,878 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്.