തായ്ലൻഡിലെ പട്ടായയിൽ ബാറിന് മുന്നിൽ മർദ്ദനമേറ്റ ബ്രിട്ടീഷ് വിനോദ സഞ്ചാരി കോമയിൽ. വെള്ളിയാഴ്ച രാത്രി ഹെലികോപ്റ്റേഴ്സ് ബാറിന് മുന്നിലായിരുന്നു സംഭവം. മദ്യപിച്ചതിന്റെ ബില്ലിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. ബൗൺസർമാരാണ് ടൂറിസ്റ്റിനെ തല്ലിച്ചതച്ചത്. രണ്ടുപേരാണ് മർദ്ദനത്തിന് ഇരയായത്. ഇതിന്റെ ക്രൂര ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ പ്രചരിച്ചു.
ബാറിലെ ജീവനക്കാർ ബില്ലിനെ സംബന്ധിച്ച തർക്കം തുടങ്ങിയെങ്കിലും പിന്നീട് ടൂറിസ്റ്റുകൾ പണം അടയ്‌ക്കാൻ തായാറായി. ഇതിനിടെ ഒരു ബൗൺസറെ തള്ളിയെന്നാരോപിച്ചാണ് വിനോദ സഞ്ചാരികളെ മർദ്ദിക്കാൻ തുടങ്ങിയത്. ബാറിന് പുറത്ത് തള്ളിയിട്ടായിരുന്നു മർദ്ദനം. മറ്റൊരാൾ ഇത് തടയാൻ ശ്രമിക്കന്നുണ്ടെങ്കിലും അയാളെയും നിലത്തിട്ട് തല്ലിച്ചതയ്‌ക്കുകയായിരുന്നു.
നിരവധി തവണ നിലത്ത് വീണ് കിടന്നയാളുടെ തലയിൽ ചവിട്ടി. പിന്നാലെ ഇയാളുടെ ബോധം നഷ്ടമായി. ആശുപത്രിയിൽ ചികിത്സയിലുള്ളയാൾ കോമ അവസ്ഥയിലാണിപ്പോൾ. എന്നാൽ തായ് പൊലീസ് ഈ സംഭവം മുന്നറിയിപ്പിൽ ഒതുക്കി തീർക്കുകയായിരുന്നു. അറസ്റ്റോ പരാതികളോ ഉണ്ടായിട്ടില്ല. ഒരാൾ കോമയിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അവരുടെ വാദം.
Thai Security knocks out #British tourists that refused to pay their bill and were violent towards bar girls #Thailand pic.twitter.com/e5BaXWnmPS
— Ian Collins (@Ian_Collins_03) May 27, 2024
“>