തമിഴ്‌നാട്ടിലെ സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രമില്ല; അവിശ്വസനീയമെന്ന് ഗവർണർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

തമിഴ്‌നാട്ടിലെ സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രമില്ല; അവിശ്വസനീയമെന്ന് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ പൂർണമായും ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആർ എൻ രവി. സംസ്ഥാനത്തെ സർവകലാശാലകളിലെ ചിരിത്രം, പൊളിറ്റിക്കൽ സയൻസ് കോഴ്‌സുകളുടെ സിലബസ് കണ്ടപ്പോൾ അവിശ്വസനീയമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രം മാത്രമാണ് വിദ്യാർത്ഥികൾക്ക് എല്ലാ സെമസ്റ്ററുകളിലും പഠിക്കുവാനുള്ളതെന്നും സർവകലാശാല വൈസ് ചാൻസലർമാരുടെ ദ്വിദിന കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രം ഞങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അത് ചരിത്രത്തിന്റെ ഭാഗമാകേണ്ടതുമാണ്. എന്നാൽ അത് മാത്രമാണ് ചരിത്രം എന്ന ധാരണ തെറ്റാണ്,” അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ഭരണം തമിഴ്‌നാടിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും പാഠ്യപദ്ധതിയുടെ ഭാഗമായിട്ടില്ല. പത്തോൻപതാം നൂറ്റാണ്ടിൽ ആയിരക്കണക്കിന് ആളുകളെ മലേഷ്യ, സിംഗപ്പൂർ, ഫിജി എന്നിവിടങ്ങളിലേക്ക് നിർബന്ധിത തൊഴിലാളികളായി പിടിച്ചുകൊണ്ട് പോയിട്ടുണ്ട്. അവരെ അവിടത്തെ ഭൂപ്രഭുക്കന്മാർക്ക് അടിമകളായി വിറ്റു. ഇതൊന്നും ചരിത്രത്തിന്റെ ഭാഗമാക്കിയിട്ടില്ല. നിരവധി സാമൂഹിക രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ സമരം നടന്നിട്ടുണ്ട്. എന്നാൽ അതൊന്നും സംസ്ഥാനത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടില്ലെന്നും ഗവർണർ വിമർശിച്ചു.

തമിഴ്‌നാടിന്റെ മഹത്തരമായ ചരിതം സിലബസുകളിൽ ഇല്ലെന്നും അതെല്ലാം മായ്ചുകളയുന്നത് നമ്മുടെ നാടിന് വേണ്ടി ജീവത്യാഗം ചെയ്തവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നാടിന്റെയും ആളുകളുടെയും ചരിത്രം വളച്ചൊടിക്കപ്പെട്ടിരിക്കുന്നുവെന്നും ഇത് പുനരവലോകനം ചെയ്യപ്പെടണമെന്നും അദ്ദേഹം വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് ഭാരതത്തിന്റെ ഭാഗമല്ലെന്നും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നുമുള്ള നിലപാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags: tamil naduHistoryGovernor RN RaviUniversity Syllabusindependence movement
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies