വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു മലയാള ചിത്രത്തിൽ നായികയാകാനൊരുങ്ങി നസ്രിയ നസീം. ബേസിൽ ജോസഫ് നായകനായെത്തുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.
സംവിധായകൻ എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിൽ ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അഭർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മണിയറയിലെ അശോകന് ശേഷം നസ്രിയുടേതായി മലയാളത്തിലെത്തുന്ന ചിത്രമാണ് ‘സൂക്ഷ്മദർശിനി’. അഭിനയ രംഗത്ത് താരം സജീവമല്ലെങ്കിലും നിർമ്മാണരംഗത്ത് വ്യക്തിമുദ്ര പതിപ്പ് കഴിഞ്ഞു. ബോക്സോഫീസിൽ വൻ ഹിറ്റുകൾ സൃഷ്ടിച്ച പ്രേമലു,ആവേശം എന്നീ ചിത്രങ്ങളുടെ സഹനിർമ്മാതാവായിരുന്നു താരം.















