കോമഡി വേഷങ്ങളിലൂടെയെത്തി തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സൂരി . ഇപ്പോഴിതാ സൂരി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ഗരുഡൻ. ഉണ്ണി മുകുന്ദനും വേഷമിടുന്ന തമിഴ് ചിത്രം എന്ന നിലയിലാണ് ഗരുഡൻ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്.
ഇപ്പോൾ സൂരി താൻ മമ്മൂട്ടി ചിത്രമായ ദളപതി കണ്ട കാര്യമാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് . ആ സമയത്ത് രജനികാന്തിന്റെ അല്ലാതെ മറ്റാരുടെയും ഡയലോഗുകൾ കേൾക്കാൻ പാടില്ലെന്ന വാശിയായിരുന്നുവെന്നും , മമ്മൂട്ടിയുടെ ഓരോ ഡയലോഗിനും കൂവി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്നുമാണ് സൂരി പറയുന്നത് .
‘ ഞങ്ങളുടെ നാടായ മധുരയിൽ നിന്ന് ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ടുപോകുമായിരുന്നു . അങ്ങനെ മറുമലർച്ചി ഷൂട്ടിംഗിനായി ഞാനും തിരുവണ്ണാമലൈയിലേയ്‌ക്ക് പോയി.മമ്മൂട്ടി സാറായിരുന്നു അതിന്റെ നായകൻ . സാറിനെ കണ്ടപ്പോൾ ഞാൻ അന്തം വിട്ടു . പെട്ടെന്ന് ഞാൻ ദളപതി സിനിമ ഇറങ്ങിയത് ഓർത്തു . സിനിമ തിയേറ്ററിൽ കണ്ടപ്പോൾ മമ്മൂട്ടി വരുന് സീനിലൊക്കെ നിർത്താതെ ഞാനും കൂട്ടുകാരും കൂവുമായിരുന്നു . ഒടുവിൽ നാട്ടുകാർ ഞങ്ങളെ പൊലീസിൽ ഏൽപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് മിണ്ടാതിരുന്നത് ‘ സൂരി പറഞ്ഞു.