ലക്നൗ : ഗാസിയാബാദിലെ അറവുശാലയിൽ നിന്ന് യുപി പൊലീസ് രക്ഷപെടുത്തിയത് 57 കുട്ടികളെ . മൃഗങ്ങളെ കശാപ്പ് ചെയ്യാൻ എത്തിച്ചതാണ് കുട്ടികളെയെന്നാണ് സൂചന . ബുധനാഴ്ചയാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും പൊലീസ് സംഘവും സംയുക്തമായി ഗാസിയാബാദിലെ അറവുശാലയിൽ റെയ്ഡ് നടത്തിയത് .
ഗാസിയാബാദിലെ മസൂറി ഏരിയയിൽ യാസിൻ ഖുറേഷിയുടെ ഉടമസ്ഥതയിലുള്ള അറവുശാലയിൽ അനധികൃതമായി 31 പെൺകുട്ടികളെയും, 26 ആൺകുട്ടികളെയുമാണ് ജോലിയ്‌ക്ക് നിയോഗിച്ചിരുന്നത് . യുപി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചവരാണ് പ്രായപൂർത്തിയാകാത്ത ഈ കുട്ടികൾ . ഗാസിയാബാദിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ എത്തിച്ചത്.
തങ്ങൾക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചതായി എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനുങ്കോ പറഞ്ഞു. വികലാംഗർ ഉൾപ്പെടെയുള്ള കുട്ടികൾ ജോലിയ്‌ക്കുണ്ടായിരുന്നു . രക്ഷപ്പെടുത്തിയ കുട്ടികളുടെ പ്രായം പരിശോധിച്ചുവരികയാണെന്നും ‘മിഷൻ മുക്തി’യുടെ കീഴിലാണ് റെയ്ഡ് നടന്നതെന്നും പൊലീസ് പറഞ്ഞു.
ഇറച്ചി വെട്ടി പാക്ക് ചെയ്യുന്ന ജോലിയിലായിരുന്നു ചില കുട്ടികൾ . ചിലരെ ബന്ദികളെ പോലെ കഴിഞ്ഞ കുറേ വർഷങ്ങളായി ഫാക്ടറിയിൽ ജോലി ചെയ്യാൻ നിർത്തിയിരുന്നു . എല്ലാ കുട്ടികൾക്കും പ്രതിദിനം 300 രൂപയായിരുന്നു കൂലി .വളരെ പരിതാപകരമായ അവസ്ഥയിലാണ് കുട്ടികളെ ജോലി ചെയ്യുന്നതായി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
മൊറാദാബാദ്-ബറേലി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തങ്ങളെന്നും ,ന്ന് 15,000 രൂപ വരെ ശമ്പളം വാഗ്‌ദാനം ചെയ്‌ത് ഇവിടെയെത്തിച്ചതാണെന്നും കുട്ടികൾ പറഞ്ഞു. അറവുശാലയുടെ ഉടമ യാസിൻ ഖുറേഷിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും.















