ഇടുക്കി: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശു ചത്തു. ഇടുക്കി മൂന്നാറിലെ കടലാർ വെസ്റ്റ് ഡിവിഷനിലാണ് സംഭവം. ഗർഭണി പശുവാണ് ചത്തത്. കടലാർ സ്വദേശി സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. കടലാറിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് പശുക്കളെ കടുവ കടിച്ചുകൊന്നിരുന്നു.
ഇടുക്കിയിൽ അജ്ഞാത ജീവിയുടെ ആക്രമണം കൂടിവരികയാണ്. പ്രദേശവാസികൾ ഒന്നടങ്കം ആശങ്കയിലാണ്. കഴിഞ്ഞ ദിവസം കാഞ്ഞാർ ചക്കിക്കാവിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തിരുന്നു. വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ് ആക്രമിച്ച് കൊന്നത്.















