മാളികപ്പുറം സിനിമ കണ്ടപ്പോൾ തന്നെ ദേവനന്ദ നല്ല കഴിവുള്ള കുട്ടിയാണെന്ന് മനസിലായെന്ന് നടൻ മണിയൻ പിള്ള രാജു. ദേവനന്ദയെ ഹീറോ ആക്കി ഒരു സിനിമ ചെയ്താൽ അത് ഹിറ്റാകുമെന്ന് സംവിധായകൻ മനുവിനോട് പറഞ്ഞുവെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘മാളികപ്പുറം സിനിമ ഞാനും ’ഗു’ സംവിധായകൻ മനുവും ഒരുമിച്ചായിരുന്നു കണ്ടത്. ആ സിനിമ കണ്ടിറങ്ങിയപ്പോൾ തന്നെ ഞാൻ മനുവിനോട് പറഞ്ഞിരുന്നു, ദേവനന്ദ നല്ല സാമർത്ഥ്യമുള്ള പെൺകുട്ടിയാണെന്ന്. ദേവനന്ദയെ ഹീറോ ആക്കി ഒരു സിനിമ ചെയ്താൽ അത് ഹിറ്റാകുമെന്നും ഞാൻ പറഞ്ഞു. അത്രയും ടാലന്റ് ഉണ്ടെന്ന് പുള്ളിയും അന്ന് പറഞ്ഞിരുന്നു.
അത് കഴിഞ്ഞ്, കുറെ കാലം കഴിഞ്ഞ് എന്റെ മകനാണ് വിളിച്ച് പറഞ്ഞത് ഒരുഗ്രൻ സ്ക്രിപ്റ്റ് മനു പറഞ്ഞിട്ടുണ്ട്. കൊള്ളാമെന്ന്. അന്നേ എനിക്ക് മനസ്സിലായി, ന്യൂജനറേഷൻ കുട്ടികൾക്ക് അന്ധവിശ്വാസത്തിലൊന്നും കാര്യമില്ല. അവർക്ക് ഇഷ്ടമുള്ള എന്തോ അതിൽ ഉള്ളതിനാലാണ് എന്റെ മകനും ആ സിനിമ ഇഷ്ടപ്പെട്ടത്. പിന്നെ, ഞാൻ കഥ ഒരുപാട് പേരോട് പറഞ്ഞപ്പോൾ അവർക്കെല്ലാം അതിഷ്ടപ്പെട്ടിരുന്നു.’- മണിയൻ പിള്ള രാജു പറഞ്ഞു.















