ശ്രീനഗർ: ജമ്മു കശ്മീരിലെ ചോക്കി ചോരയിൽ ബസ് അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. തീർത്ഥാടകരുമായി പോയ ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം. ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്ന് ജമ്മു കശ്മീരിലെ ശിവ് ഖോരിയിലേക്ക് തീർത്ഥാടകരുമായി പോയ ബസ് നിയന്ത്രണംവിട്ട് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
സംഭവത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. രക്ഷപ്പെടുത്തിയവരെ അഖ്‌നൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും വൃത്തങ്ങൾ അറിയിച്ചു.















