ചെന്നൈ: വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിയിലെത്തിയത്. തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും അദ്ദേഹം ധ്യാനത്തിനായി വിവേകാനന്ദ പാറിയലേക്ക് പോകുന്നത്.
അഞ്ച് മണിക്കാണ് ക്ഷേത്രനട തുറന്നത്. ക്ഷേത്രദർശനത്തിന് ശേഷമായിരിക്കും പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. ഏഴ് മണിയോടെ അദ്ദേഹം ധ്യാനമാരംഭിച്ചേക്കും. അതിന് മുന്നോടിയായി കന്യാകുമാരി ദേവിക്ക് സ്നാനം നടത്തും. ജലദേവതയ്‌ക്ക് പുഷ്പങ്ങൾ അർപ്പിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി സ്മൃതി മണ്ഡപത്തിലേക്ക് പോവുക.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. പ്രദേശത്ത് അവസാനഘട്ട സുരക്ഷാ പരിശോധനകൾ നടക്കുകയാണ്.