ലണ്ടനിൽ വെടിയേറ്റ് ചികിത്സയിലുള്ള മലയാളി പെൺകുട്ടിയുടെ നില അതീവ ഗുരുതരം. 10 വയസുകാരിക്ക് ബുധനാഴ്ച രാത്രിയാണ് ഹാക്ക്നിയിൽ വച്ച് വെടിയേറ്റത്. കുട്ടിയടക്കം നാലുപേർക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമിയാണ് വെടിവയ്പ്പ് നടത്തിയത്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ റസ്റ്റോറൻ്റിന് സമീപമായിരുന്നു ആക്രമണം
പറവൂർ ഗോതുരുത്ത് സ്വദേശിയായ അജീഷ്-വിനയ ദമ്പതികളുടെ മകൾ ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. ഉടൻ പൊലീസ് സംഘം സ്ഥലത്തെത്തി അരുച്ചുപെറുക്കിയെങ്കിലും ആരെയും പിടികൂടാനായില്ല. വെടിയേറ്റവർ കിഴക്കൻ ലണ്ടനിലെ ആശുപത്രിയിലാണ്.ബ്രിട്ടനിലെ ബിർമിംഗാമിൽ രണ്ടുവർഷമായി താമസിക്കുകയാണ് പെൺകുട്ടിയും കുടുംബവും. അതേസമയം ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യ വിവരം വ്യക്തമല്ല.