“All eyes on Rafah” – എല്ലാ കണ്ണുകളും റഫായിലേക്ക്.. കഴിഞ്ഞ രണ്ടുദിവസമായി ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗായ ക്യാമ്പയ്നാണിത്. എഐ നിർമിത ഗാസാ ചിത്രം “All eyes on Rafah” എന്ന തലക്കെട്ടോടെ വ്യാപകമായി പങ്കുവയ്‌ക്കപ്പെട്ടു. റാഫയിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ നാൽപത് പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ക്യാമ്പയ്ൻ വന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നവരായിരുന്നു “All eyes on Rafah” ക്യാമ്പയ്നായി ചുക്കാൻ പിടിച്ചത് എന്നതിനാൽ ഇതിന് മറുപടി ക്യാമ്പയ്നുമായി എത്തിയിരിക്കുകയാണ് ഇസ്രായേൽ.
What your eyes fail to see is the cries of 125 Israeli men, women, children, and elderly currently held hostage by Hamas in horrible conditions deep in the tunnels of Gaza.
This is why the conflict began. Knowing the full story is important before making any comments.
We will… pic.twitter.com/ShYShMrpMK
— Israel in India (@IsraelinIndia) May 29, 2024
ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ നൂറുക്കണക്കിന് ഹമാസ് ഭീകരർ ഇസ്രായേലി സ്ത്രീകളെയും പെൺകുട്ടികളെയും യുവാക്കളെയും വയോധികരേയുമെല്ലാം അതിക്രൂരമായി പീഡിപ്പിക്കുകയും ബന്ദികളാക്കി പാലസ്തീനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. പൈശാചികമായ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോർമിപ്പിച്ച് കൊണ്ടാണ് ഇസ്രായേൽ മറുപടി ക്യാമ്പയ്ൻ തുടങ്ങിയത്. എല്ലാതിനും തുടക്കമിട്ട ഒക്ടോബർ ഏഴ് ദിവസത്തെ What your eyes fail to see (നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയാതെ പോയത്) എന്ന തലക്കെട്ടോടെയാണ് ഇസ്രായേലിന്റെ ക്യാമ്പയ്ൻ.
“What your eyes fail to see – 125 ഇസ്രായേലികളുടെ കണ്ണീർ നിങ്ങൾ കണ്ടില്ല. സ്ത്രീകളുടെ, കുട്ടികളുടെ, വയോധികരുടെ, ഗാസയുടെ ടണലുകൾക്കുള്ളിൽ ഹമാസ് ഇപ്പോഴും ബന്ദികളാക്കിയവരുടെയൊന്നും കരച്ചിൽ നിങ്ങൾ കണ്ടില്ല. അങ്ങനെയാണ് ഈ സംഘർഷം ആരംഭിച്ചത്. എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് മുഴുവൻ വാർത്തയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ബന്ദികളാക്കപ്പെട്ട ഓരോ ഇസ്രായേലിയും തിരിച്ചുവരുന്നത് വരെ ഇസ്രായേലിന് വിശ്രമമില്ല.” ഇന്ത്യയിലെ ഇസ്രായേൽ എംബസി എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം റാഫയിൽ നടന്ന സ്ഫോടനത്തിൽ ഹമാസ് ഭീകരർ കൂടാതെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് All eyes on Rafah ക്യാമ്പയ്ന് കാരണമായത്. എന്നാൽ തങ്ങൾ നടത്തിയത് താരതമ്യേന കാഠിന്യം കുറഞ്ഞ ബോംബ് സ്ഫോടനമാണെന്നും ഇത്രയുമധികമാളുകളെ ബാധിക്കുന്ന തരത്തിൽ ആസൂത്രണം ചെയ്ത ആക്രമണമല്ലെന്നും ഇസ്രായേൽ വ്യക്തമാക്കി. രണ്ട് ഹമാസ് ഭീകരരെ കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. എന്നാൽ ബോംബ് പതിച്ച സ്ഥലത്ത് ഹമാസ് ഭീകരർ ശേഖരിച്ചിരുന്ന സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇത് പൊട്ടിത്തെറിച്ചതോടെയാണ് സ്ഫോടനത്തിന്റെ തീവ്രത വർദ്ധിച്ചതെന്നും ഇസ്രായേലി സൈന്യമായ ഐഡിഎഫ് പ്രതികരിച്ചു.















