തിരുവനന്തപുരം ; പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ എത്തുന്നത് 33 വർഷത്തിനു ശേഷം . ബിജെപി സംഘടിപ്പിച്ച രാഷ്‌ട്രീയ പ്രചാരണ യാത്രയായ ഏക്താ യാത്രയുടെ ഭാഗമായി 1991 ഡിസംബർ 11-നാണ് നരേന്ദ്രമോദി മുൻപ് വിവേകാനന്ദ സ്മാരകത്തിലെത്തിയത്. . അന്നു ബിജെപി ദേശീയ അധ്യക്ഷനായിരുന്ന മുരളീ മനോഹർ ജോഷിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽനിന്നു കശ്മീരിലേക്കായിരുന്നു യാത്ര. അതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
1991 ഡിസംബറിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 1992 ജനുവരി 26 ന് ശ്രീനഗറിൽ ദേശീയ പതാക ഉയർത്തിയതോടെ അവസാനിച്ചു. അന്ന് മോദിയും ഡോ മുരളി മനോഹർ ജോഷിയും ഉൾപ്പെടെ എല്ലാ ‘ഏക്ത യാത്രികരും സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചിരുന്നു. വിഭജനത്തിന്റെയും ഭീകരതയുടെയും ശക്തികൾക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുമെന്ന വ്യക്തമായ സന്ദേശമാണ് അന്ന് ആ യാത്ര രാജ്യത്തിനും ലോകത്തിനും നൽകിയത്.
ഇന്ന് വീണ്ടും മോദി കന്യാകുമാരിയിൽ എത്തുമ്പോൾ അത് അവിസ്മരണീയമായ മുഹൂർത്തമായി മാറുകയാണ് . ഭീകരതയെ അടിച്ചമർത്താൻ കരുത്തുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റിയ ശക്തനായ നേതാവായാണ് ഇന്ന് മോദി കന്യാകുമാരിയിലെത്തിയിരിക്കുന്നത് .















