യുവനടി അഞ്ജലിയെ പൊതുവേദിയിൽ പിടിച്ചുതള്ളിയ സംഭവം വിവാദമായതിന് പിന്നാലെ നന്ദമുരി ബാലകൃഷ്ണയെ പിന്തുണച്ച് താരം. തങ്ങൾ തമ്മിൽ വളരെ കാലത്തെ ബന്ധമാണെന്ന് അഞ്ജലി എക്സിൽ കുറിച്ചു. അഞ്ജലിയെ തള്ളിയിടുന്ന വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനെ തുടർന്നാണ് ബാലകൃഷ്ണയെ പിന്തുണച്ചുകൊണ്ട് താരം രംഗത്തെത്തിയത്.
‘ഞാനും ബാലകൃഷ്ണ സാറുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എപ്പോഴും അദ്ദേഹത്തോട് എനിക്ക് ബഹുമാനം മാത്രമാണ്. സാറുമായി എനിക്ക് ഏറെ നാളത്തെ സൗഹൃദമുണ്ട്. അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ ഞാൻ നന്ദി അറിയിക്കുന്നു’- എന്ന് അഞ്ജലി എക്സിൽ കുറിച്ചു.
I want to thank Balakrishna Garu for gracing the Gangs of Godavari pre-release event with his presence.
I would like to express that Balakrishna garu and I have always maintained mutual respect for eachother and We share a great friendship from a long time. It was wonderful to… pic.twitter.com/mMOOqGcch2
— Anjali (@yoursanjali) May 30, 2024
ഗ്യാങ്സ് ഓഫ് ഗോദാവരിയെന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടെയാണ് ബാലയ്യ അഞ്ജലിയെ പിടിച്ചുതള്ളിയത്. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ബാലയ്യ. അഞ്ജലിയടക്കം ചിത്രത്തിന്റെ മറ്റ് താരങ്ങളും വേദിയിലുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ച് അവതാരിക സംസാരിക്കുന്നതിനിടെയാണ് നടിയെ യാതൊരു പ്രകോപനവുമില്ലാതെ ബാലയ്യ തള്ളിമാറ്റിയത്. ഇതിന്റെ വീഡിയോ വലിയ തോതിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിമർശനത്തിനിടയാക്കിയ വീഡിയോയും അഞ്ജലി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വിഷയത്തിൽ നന്ദമുരി ബാലകൃഷ്ണയ്‌ക്കെതിരെ വിമർശനവുമായി താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.















