ഇൻഡോർ: വേദിയിൽ ദേശഭക്തിഗാനത്തിന് ചുവടു വെയ്‌ക്കുന്നതിനിടെ റിട്ടയേർഡ് സൈനികൻ കുഴഞ്ഞുവീണ് മരിച്ചു. ഇൻഡോറിൽ സംഘടിപ്പിച്ച യോഗ പരിപാടിക്കെടെയാണ് ഹൃദയഭേദകമായ സംഭവം. ദേശീയ പതാക കൈകളിലേന്തി കുട്ടികൾക്ക് മുന്നിൽ ദേശഭക്തി ഗാനത്തിന് ചുവടു വെയ്‌ക്കുകയായിരുന്നു മുൻ സൈനികനായ ബൽവീന്ദർ സിംഗ് ഛബ്ര. ഇതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.
ദേശീയ പതാക മുറുകെ പിടിച്ചാണ് സൈനികൻ വേദിയിൽ വീഴുന്നത്. പ്രകടനത്തിന്റെ ഭാഗമാണെന്ന് വിചാരിച്ച് സദസിലുണ്ടായിരുന്ന കുട്ടികൾ കയ്യടികൾ തുടർന്നു. വേദിക്ക് മുന്നിൽ നിന്ന മറ്റൊരാൾ സൈനികന്റെ സമീപം കിടന്ന ദേശീയ പതാക എടുത്ത് വീശുന്നതും കാണാം. എന്നാൽ അല്പസമയത്തിന് ശേഷവും സൈനികൻ എഴുന്നേൽക്കുന്നില്ല എന്ന് കണ്ടതോടെയാണ് സദസിൽ ഉണ്ടായിരുന്നവർക്ക് സൈനികൻ കുഴഞ്ഞു വീണതാണെന്ന് മനസിലാകുന്നത്. ഹൃദയഭേദകമായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Indore: A retired soldier died of a heart attack while dancing on a patriotic song during yoga. His family Members have decided to Donate Organs.#heartfailure2024 #Heartattack pic.twitter.com/XXytF6lQYB
— Siddhant Anand (@JournoSiddhant) May 31, 2024
“>
സംഭവസ്ഥലത്ത് വച്ച് തന്നെ ബൽവീന്ദർ സിംഗ് ഛബ്ര മരിച്ചു. ആസ്ത യോഗ ക്രാന്തി അഭിയാൻ എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച സൗജന്യ യോഗ ക്യാമ്പിലാണ് സംഭവം. വിരമിച്ച സൈനികന് 2008-ൽ ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നതായി സംഘാടകനായ ആർകെ ജെയിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.















