അടുത്ത രണ്ടുവർഷത്തിനിടെ ഇന്ത്യക്ക് ഒരു പുതിയ നായകനുണ്ടാകും. ഹാർദിക്,ഋഷഭ് പന്ത്,ശുഭ്മാൻ ഗിൽ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ലിസ്റ്റിലെ മുൻനിരക്കാർ. എന്നാൽ ഭാവി ക്യാപ്റ്റനായി ഇവരെയാരെയുമല്ല കണ്ടതെന്ന് ബിസിസിഐ മുൻ സെലക്ടർ എം.എസ്.കെ പ്രസാദ്. ബോറിയ മജൂംദാറിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ശ്രേയസ് അയ്യറെയാണ് സെലക്ഷൻ കമ്മിറ്റി അടുത്ത ക്യാപ്റ്റനായി വളർത്തിക്കൊണ്ടുവന്നത്. വിരാടിനും രോഹിത്തിനും ശേഷം അവനായിരുന്നു ലിസ്റ്റിൽ മുൻപന്തിയിൽ. എന്നാൽ പരിക്കുകൾ അവനെ പിന്നോട്ടടിച്ചു.
വിരാട് കോലി രോഹിത് ശർമ്മ കാലഘട്ടത്തിന് ശേഷം ശ്രേയസിനെയാണ് മോൾഡ് ചെയ്തത്. അദ്ദേഹം ഇന്ത്യ എ ടീമിനെ 10 പരമ്പരകളിൽ നയിച്ചു. ഇതിൽ എട്ടും ജയിച്ചിരുന്നു. ഹാർദിക്കിനും ജഡേജയ്‌ക്കും മേല പരിഗണിച്ചിരുന്നത് ശ്രേയസിനെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ അവന് പരിക്കേറ്റു. ആ സമയത്ത് പന്ത് മികച്ച പ്രകടനം നടത്തി.
അയ്യർ ഡൽഹിയുടെ ക്യാപ്റ്റനായിരുന്നു. റിക്കി പോണ്ടിംഗിന്റെ ഉപദേശങ്ങൾ അവന് ഗുണം ചെയ്തു. കൊൽക്കത്തയിലേക്ക് പോയത് മികച്ച തീരുമാനമായിരുന്നു. ഫ്രാഞ്ചൈസിയും അവന് നല്ല പിന്തുണ നൽകി. അടുത്ത രണ്ടുമൂന്ന് വർഷത്തിനുള്ളിൽ അവൻ മികച്ച നായകനാകുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.—എം.എസ് കെ പ്രസാദ് പറഞ്ഞു.