ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ സ്ഥാനം നിലനിർത്തിയ മലയാളി താരങ്ങളായ സജനയെയും ആശാ ശോഭനയെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. മൂന്ന് ഫോർമാറ്റിലേക്കും വേണ്ട ടീമിനെയാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്. ജൂൺ 16 മുതൽ ജൂലൈ 9 വരെയാണ് പരമ്പര. ഏകദിനത്തിന് ബെംഗളൂരുവും ടി20, ടെസ്റ്റ് പരമ്പരയ്‌ക്ക് ചെന്നെയുമാണ് വേദിയാകുക. ഹർമൻപ്രീത് കൗറാണ് ടീമിനെ നയിക്കുക. മലയാളി താരങ്ങളായ ആശ ശോഭന ഏകദിന, ടി20 ടീമിലും സജന സജീവനും ടി20 ടീമിലുമാണ് ഇടംപിടിച്ചത്.
ഏകദിന ടീം:
ഹർമൻപ്രീത് കൗർ, സ്മൃതി മഥാന, ഷെഫാലി വർമ്മ, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ഛേത്രി, ദയാലൻ ഹേമലത, രാധാ യാദവ്, ആശാ ശോഭന, ശ്രേയങ്ക പാട്ടീൽ, സൈക ഇഷാഖ്, പൂജ വസ്ത്രാകർ, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, പ്രിയ പൂനിയ
ടെസ്റ്റ് ടീം:
ഹർമൻപ്രീത് കൗർ, സ്മൃതി മഥാന, ഷെഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ഛേത്രി, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, പ്രിയ പൂനിയ, സൈക ഇഷാഖ്, പൂജ വസ്ത്രാകർ, ശുഭ സതീഷ്, ദീപ്തി ശർമ്മ, സ്‌നേഹ റാണ, രാജേശ്വരി ഗയക്വാദ്,മേഘ്ന സിംഗ്
ടി20 ടീം:
ഹർമൻപ്രീത് കൗർ, സ്മൃതി മഥാന, ഷെഫാലി വർമ്മ, ദയാലൻ ഹേമലത, റിച്ച ഘോഷ്, ഉമാ ഛേത്രി, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, സജന സജീവൻ, ആശാ ശോഭന, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി, ദീപ്തി ശർമ്മ, പൂജ വസ്ത്രാകർ, അമൻജോത് കൗർ, രേണുക സിംഗ് താക്കൂർ















